‘സലീമേട്ടന്റെ രണ്ടാമത്തെ മകൻ ആരോമൽ കരഞ്ഞുകൊണ്ട് എന്നോടു പറഞ്ഞ ആ കാര്യം’; വിതുമ്പി സുബീഷ് സുധി | Salim Kumar | Salim Kumar Death | Salim Kumar Films | Salim Kumar Filmography | Salim Kumar Congress | VD Satheesan | P Jayarajan | Sudhakaran | Karutha Joothan | Malayalam Movie Latest News | Tamil Movie Latest News | Gossip News | OTT Release | Best Web Series | Tollywood News | മലയാള സിനിമ വാർത്തകൾ | തമിഴ് സിനിമ വാർത്തകൾ | ഒടിടി വാർത്തകൾ | ഒടിടി റിലീസ്
Read Full Article
Published: June 07, 2026 12:17 PM IST
1 minute Read
സലിം കുമാറിനൊപ്പം സുബീഷ് സുധി, സലിം കുമാർ (Photo: https://www.facebook.com/subishkannur/)
സലിം കുമാറിനെക്കുറിച്ചുള്ള ഓർമകളിൽ വിതുമ്പി സുബീഷ് സുധി. രാഷ്ട്രീയത്തിനപ്പുറമുള്ള സൗഹൃദമാണ് സലിം കുമാർ എന്ന കലാകാരന്റെ കരുത്തെന്ന് സുബീഷ് സുധി പറയുന്നു. അടിയുറച്ച കോൺഗ്രസുകാരൻ ആയിരുന്നിട്ടും സിപിഎം നേതാവായ പി.ജയരാജനുമായി തെളിമയാർന്ന സൗഹൃദം സൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കടുത്ത രാഷ്ട്രീയ വിയോജിപ്പുകൾ തുറന്നു പറയുന്ന തീ പാറുന്ന ചർച്ചകളെക്കുറിച്ചാണ് സലിം കുമാറിന് അന്ത്യോപചാരം അർപ്പിക്കാനെത്തിയപ്പോൾ അദ്ദേഹത്തിന്റെ മകൻ ആരോമൽ സങ്കടത്തോടെ ഓർത്തെടുത്തതെന്നും താരം വേദനയോടെ കുറിച്ചു.
സുബീഷ് സുധിയുടെ വാക്കുകൾ:
‘‘കടുത്ത കോൺഗ്രസുകാരൻ ആയ സലീംമേട്ടൻ ഒരു കടുത്ത പി ജയരാജേട്ടൻ ഫാൻ ആയിരുന്നു. അദ്ദേഹത്തിന്റെ തെളിമായർന്ന രാഷ്ട്രീയം സലീമേട്ടനെ ആകർഷിച്ചിരുന്നു. 2016 ഇലക്ഷൻ കാലത്ത് എറണാകുളത്തു വന്ന ജയരാജേട്ടനെ കൂട്ടി ഞാൻ പറവൂരുള്ള സലീമേട്ടന്റെ വീട്ടിൽ പോയി. ജയരാജേട്ടൻ അവിടെ ഉണ്ട് എന്നറിഞ്ഞ ഇന്നത്തെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അദ്ദേഹത്തെ വിളിച്ചു തമാശക്കു ചോദിച്ചു, ‘എന്താ സലീമേ, നമ്മളെ വിട്ട് പോകുകയാണോ’ എന്ന്. അപ്പോൾ സലീമേട്ടൻ പറഞ്ഞ രസകരമായ മറുപടി ഇന്നും എനിക്കു ഓർമ്മയുണ്ട്. സതീഷേട്ടൻ പോയാലും ഞാൻ കോൺഗ്രസ് വിടില്ല
പിന്നെയും എനിക്ക് ഒരു അനുഭവം ഉണ്ട്. കറുത്ത ജൂതന്റെ പൂജയ്ക്ക് ബദ്ധവൈരികളായ സുധാകരേട്ടനെയും പി ജയരാജേട്ടനെയും ഒരേ വേദിയിൽ എത്തിച്ചു. അന്ന് സുധാകരേട്ടൻ പറഞ്ഞ വാക്ക് ഉണ്ട്. സലീമിനു വേണ്ടി നമ്മൾ എല്ലാം മറന്നു ഒന്നിക്കും. സലീമേട്ടനെ അടുത്ത് അറിഞ്ഞാൽ നമ്മൾ ഹൃദയത്തോടെ ചേർത്ത് പിടിക്കും.
ഇന്ന് അമൃത ഹോസ്പിറ്റലിൽ സലീമേട്ടന്റെ രണ്ടാമത്തെ മകൻ ആരോമലിനെ കണ്ടപ്പോൾ ആരോമൽ കരഞ്ഞു കൊണ്ട് പറഞ്ഞ കാര്യം… ‘നിങ്ങൾക്കു രാഷ്ട്രീയം പറഞ്ഞ് അടികൂടാൻ അച്ഛനില്ലല്ലോ’! അതെ.. പറവൂരിലെ വീട്ടിൽ ഞാൻ എന്ന അന്തം കമ്മിയെ കാത്തിരിക്കാൻ അന്തം കൊങ്ങി ഇല്ലല്ലോ! മനസ്സിൽ നിന്ന് മായുന്നില്ല… നിർത്തുന്നു.’’
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം https://www.facebook.com/subishkannur/ എന്ന പേജിൽ നിന്ന് എടുത്തതാണ്.
English Summary:
Subish Sudhi fondly remembers actor Salim Kumar, highlighting his ability to maintain strong friendships beyond political divides. He shares anecdotes illustrating Salim Kumar’s unique relationships with political figures like P. Jayarajan and K. Sudhakaran, emphasizing the warmth and respect he commanded.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-celebrity-celebritydeath f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-salimkumar 5rdvj14ggf7gadmgb58r0q5gat